തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ചെറുവത്തൂര്‍ ഉപജില്ലയുടെ മുന്നേറ്റം തുടരുന്നു. 270 പോയിന്റാണ് ഇതുവരെ ലഭിച്ചത്. 267 പോയിന്റുമായി ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. കാസര്‍കോടാണ് മൂന്നാംസ്ഥാനത്ത്. 263 പോയിന്റ്. ഇന്നും നാളെയും മത്സരങ്ങളില്ല. തിങ്കളാഴ്ച മത്സരങ്ങള്‍ തുടരും. രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഗ്ലാമര്‍ ഇനങ്ങളായ നൃത്തമത്സരങ്ങളും, മിമിക്രി, മോണോആക്ട് എന്നിവയും തിങ്കളാഴ്ചയാണ് വേദികളില്‍ എത്തുന്നത്. വെള്ളിയാഴ്ച വേദികളില്‍ ലളിതഗാന മാധുരിയുടെ മധുരവും, ദേശഭക്തിഗാനങ്ങളും, പൂരക്കളിയുമാണ് അരങ്ങേറിയത്.

Post a Comment
0 Comments