Type Here to Get Search Results !

Bottom Ad

ഹമീദലി ഷംനാട് ഇനി ഓര്‍മ: മയ്യിത്ത് തായലങ്ങാടി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി


കാസര്‍കോട് (www.evisionnews.in): മുസ്്ലിം ലീഗിന്റെ സമുന്നതനായ നേതാവും മുന്‍ എം.പിയുമായ ഹമീദലി ഷംനാടിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചക്ക് ഒന്നരമണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.കെ.കെ ബാവ അടക്കമുള്ള നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ ജനാസ നിസ്‌കാരത്തിലും സംസ്‌കാര ചടങ്ങിലും പങ്കെടുത്തു. 

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഹമീദലി ഷംനാടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad