Type Here to Get Search Results !

Bottom Ad

ഡോക്ടറുടെ വീട്ടിലെ 40 പവന്‍ കവര്‍ച്ച; വേലക്കാരി അറസ്റ്റില്‍

കണ്ണൂര്‍ (www.evisionnews.in): ഡോക്ടറുടെ വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം, പാടിയോട്ടുമ്മല്‍ സ്വദേശിനി നളിനിയെയാ(51)ണ് കണ്ണൂര്‍ ടൗണ്‍ സി.ഐ കെ.വി വേണുഗോപാല്‍ അറസ്റ്റു ചെയ്തത്.

കണ്ണൂര്‍, എന്‍.എസ് ടാക്കീസിനു സമീപത്തെ ഡോ. കനകം പി നായരുടെ വീട്ടിലാണ് കവര്‍ച്ച. ഭര്‍ത്താവ് ഡോ.പത്മനാഭന്‍ നാലു മാസം മുമ്പ് മരണപ്പെട്ടിരുന്നു. അതിനുശേഷം വീട്ടുകാര്യങ്ങള്‍ ജോലിക്കാരിയെ ഏല്‍പ്പിച്ച് ഗള്‍ഫിലുള്ള മകന്റെ അടുത്തേക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയശേഷം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അണിയാനായി അലമാര തുറന്നപ്പോഴാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. താക്കോല്‍ വേലക്കാരിയെ ഏല്‍പ്പിച്ചാണ് കനക ഗള്‍ഫിലേക്കു പോയത്. നളിനിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം മരുമകള്‍ മുഖേന പണയപ്പെടുത്തുകയും ചിലത് വില്‍പ്പന നടത്തുകയും ചെയ്തതായി നളിനി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad