Type Here to Get Search Results !

Bottom Ad

തുറമുഖ വകുപ്പ് മന്ത്രി കടന്നുപോയ ഉടനെ റോഡില്‍ ബോംബേറ്

കോഴിക്കോട് (www.evisionnews.in): മന്ത്രി സഞ്ചരിച്ച കാര്‍ കടന്നുപോയ ഉടന്‍ റോഡില്‍ ബോംബേറ്. ഞയറാഴ്ച രാത്രി 10ന് നാദാപുരത്തിനടുത്ത അരൂരിലാണ് സംഭവം. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നുപോയ ഉടനെയാണ് ബോംബേറുണ്ടായത്.

കഴിഞ്ഞ ദിവസം അരൂരില്‍ നിര്യാതനായ കോണ്‍ഗ്രസ്എസ് മണ്ഡലം പ്രസിഡണ്ട് സി.എച്ച് ബാബുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്ന മന്ത്രി. ദേശീയപാതയില്‍ പയ്യോളിയില്‍ ഗതാഗത കുരുക്ക് കാരണം വടകര വഴിയുള്ള യാത്ര ഒഴിവാക്കി പയ്യോളിയില്‍ നിന്ന് പേരാമ്പ്ര റോഡ് വഴി ചെരണ്ടത്തൂര്‍ ആയഞ്ചേരി വഴിയാണ് മന്ത്രി എത്തിയത്. മന്ത്രി സഞ്ചരിച്ച വാഹനം കടന്ന് പോയി പത്ത് മിനുട്ടിനകമാണ് റോഡില്‍ ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് സംശയിക്കുന്നു. സ്റ്റീല്‍ ബോംബാണ് റോഡില്‍ പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad