Type Here to Get Search Results !

Bottom Ad

കാറിലും ബൈക്കിലും ബസിടിച്ച് 4 മരണം

കൊച്ചി (www.evisionnews.in): കോളേജ് ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ മരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ കാറും ബൈക്കും പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നു പുലര്‍ച്ചെ ഒന്നേകാല്‍ മണിയോടെ എറണാകുളം, വാരാപ്പുഴ പാലത്തിലാണ് അപകടം.

കുമ്പാറ്റിലെ വിദ്യാര്‍ത്ഥികളായ അക്ഷയ്, ബിജീഷ്, ബൈക്കു യാത്രക്കാരായ ഹരിശങ്കര്‍, കിരണ്‍ എന്നിവരാണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റു യാത്രക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചാവക്കാടു നിന്ന് വണ്ടിക്കാവിലേയ്ക്കു പോവുകയായിരുന്ന അമൃത കോളേജ് ബസാണ് അപകടത്തില്‍പ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad