Type Here to Get Search Results !

Bottom Ad

ചെറുവത്തൂരില്‍ ബി.ജെ.പി പദയാത്രക്കിടെ സംഘര്‍ഷം: പോലീസ് ഗ്രനേഡ് പ്രയോഗിച്ചു, നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍


ചെറുവത്തൂര്‍ (www.evisionnews.in): ചെറുവത്തൂരില്‍ നിന്ന് ചീമേനിയിലേക്ക് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് നയിക്കുന്ന സ്വാതന്ത്ര്യ പദയാത്രയ്ക്കു നേരെ സംഘര്‍ഷം. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി ശ്രീശന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പദയാത്രയില്‍ പങ്കെടുക്കാനായി ബി.ജെ.പി പ്രവര്‍ത്തകരെത്തിയ കെ.എല്‍ 14 ഡി 6695 നമ്പര്‍ മിനി ബസ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ ചന്തേര എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു.

ചീമേനിയില്‍ ബി ജെ പി സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ചെറുവത്തൂരില്‍ പദയാത്ര സംഘടിപ്പിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചെറുവത്തൂരില്‍ കനത്ത പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad