കാസര്‍കോട് (www.evisionnews.in): ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം ചരസുമായി രണ്ടംഗസംഘം പോലീസ് പിടിയില്‍. കാഞ്ഞങ്ങാട് കൊളവയലിലെ അഹമ്മദ് അഫ്സല്‍ (21), ബേക്കലിലെ സമീര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തളങ്കരയില്‍ കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുല്‍റഹീമും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും പിടിയിലായത്. സമീറിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ചരസ് കണ്ടെത്തിയത്. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Post a Comment
0 Comments