Type Here to Get Search Results !

Bottom Ad

ബെല്‍ത്തങ്ങാടിയിൽ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ നാലംഗകുടുംബം ജീവനൊടുക്കി


ബെല്‍ത്തങ്ങാടി:(www.evisionnews.in): എന്‍ഡോസള്‍ഫാ ന്‍ കീടനാശിനി ബാധയുടെ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു.ബെല്‍ത്ത ങ്ങാടിക്കടുത്ത് ആലട്ക്ക ഗ്രാമത്തിലാണ് സംഭവം. 62കാരനായ ബാബു ഗൗഡ, ഭാര്യ ഗംഗമ്മ (55), എന്‍ഡോസള്‍ഫാന്‍ ബാധിതരായ മക്കള്‍ സദാനന്ദ ഗൗഡ (32), നിത്യാനന്ദ ഗൗഡ (30) എന്നിവരെയാണ് മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ബാബുഗൗഡയുടെയും ഗംഗമ്മയുടെയും സദാനന്ദയുടെയും മൃതദേഹങ്ങള്‍ വീടിനടുത്തുള്ള കുളത്തിലാണ് കണ്ടെത്തിയത്. ഇളയ മകന്‍ നിത്യാനന്ദയുടെ മൃതദേഹം സമീപത്തെ മറ്റൊരു കുളത്തിലും കണ്ടെത്തി. മൂന്ന് ആണ്‍മക്കളാണ് ബാബു ഗൗഡയ്ക്കുള്ളത്. എന്‍ഡോസള്‍ഫാന്‍ ബാധിതനായ സദാനന്ദ വര്‍ഷങ്ങളായി കിടപ്പിലാണ്. ചലനശേഷി കുറഞ്ഞ സദാനന്ദയും ദയാനന്ദയും അതീവ പരിചരണം ആവശ്യമായ അവസ്ഥയിലാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.


keywords:kasaragod-endosulfan-affected-four-members-suicided

Post a Comment

0 Comments

Top Post Ad

Below Post Ad