കാഞ്ഞങ്ങാട് (www.evisionnews.in):കാഞ്ഞങ്ങാട്ട് പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ മൂന്നംഗസംഘത്തിനെതിരെ കേസെടുത്തു. ഇളനീര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനം തടയാനെത്തിയ പോലീസിനെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് മൂന്ന്‌പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം പടന്നക്കാട് കോളേജിന് സമീപം ദേശീയപാതയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ റോഡരികില്‍ ഇളനീര്‍ വില്‍ക്കുന്ന തമിഴ്‌നാട്ടുകാരനായ പത്തൊമ്പതുകാരനെ വിലയെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ അക്രമിച്ച പടന്നക്കാട് കുറുന്തൂരിലെ ഗംഗാധരന്റെ മകന്‍ വി.വി.ഗിരീഷ്, മൂലപ്പള്ളിയിലെ ലളിതയുടെ മകന്‍ ലതീഷ്, കുമാരന്റെ മകന്‍ കലേഷ് എന്നിവരെ സ്ഥലത്തെത്തിയ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ജീപ്പില്‍ കയറ്റി ഹോസ്ദുര്‍ഗിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ജീപ്പില്‍ നിന്നും സിവില്‍ പോലീസ് ഓഫീസര്‍ എ.ആര്‍ ക്യാമ്പിലെ രതീഷ്‌കുമാറിനെ പ്രതിയായ ഗിരീഷ് തള്ളിതാഴെയിടുകയായിരുന്നു. താഴെവീണ് ടയറിനടിയില്‍ കാല്‍പാദം കുടുങ്ങി രതീഷിന്റെ കാല്‍വിരലിന്റെ എല്ല് പൊട്ടി. രതീഷ് ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കാഞ്ഞങ്ങാട്ട് കൃത്യനിർവഹണത്തിനിടെ പോലീസിനെ ആക്രമിച്ച മൂന്നംഗസംഘത്തിനെതിരെ കേസ്
15:15:00
0
കാഞ്ഞങ്ങാട് (www.evisionnews.in):കാഞ്ഞങ്ങാട്ട് പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ മൂന്നംഗസംഘത്തിനെതിരെ കേസെടുത്തു. ഇളനീര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനം തടയാനെത്തിയ പോലീസിനെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് മൂന്ന്‌പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം പടന്നക്കാട് കോളേജിന് സമീപം ദേശീയപാതയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ റോഡരികില്‍ ഇളനീര്‍ വില്‍ക്കുന്ന തമിഴ്‌നാട്ടുകാരനായ പത്തൊമ്പതുകാരനെ വിലയെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ അക്രമിച്ച പടന്നക്കാട് കുറുന്തൂരിലെ ഗംഗാധരന്റെ മകന്‍ വി.വി.ഗിരീഷ്, മൂലപ്പള്ളിയിലെ ലളിതയുടെ മകന്‍ ലതീഷ്, കുമാരന്റെ മകന്‍ കലേഷ് എന്നിവരെ സ്ഥലത്തെത്തിയ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ജീപ്പില്‍ കയറ്റി ഹോസ്ദുര്‍ഗിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ജീപ്പില്‍ നിന്നും സിവില്‍ പോലീസ് ഓഫീസര്‍ എ.ആര്‍ ക്യാമ്പിലെ രതീഷ്‌കുമാറിനെ പ്രതിയായ ഗിരീഷ് തള്ളിതാഴെയിടുകയായിരുന്നു. താഴെവീണ് ടയറിനടിയില്‍ കാല്‍പാദം കുടുങ്ങി രതീഷിന്റെ കാല്‍വിരലിന്റെ എല്ല് പൊട്ടി. രതീഷ് ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments