Type Here to Get Search Results !

Bottom Ad

നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) സമരപ്രഖ്യാപനം 14ന് മലപ്പുറത്ത്


കാസര്‍കോട് (www.evisionnews.in): അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം നിര്‍മാണ മേഖലയിലുള്ള സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് നിയമനിര്‍മാണം നടത്തുക, നിര്‍മാണ തൊഴിലാളികളെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തുക, മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടാത്ത ക്ഷേമനിധി തൊഴിലാളികള്‍ക്ക് രണ്ടു രൂപക്ക് അരി നല്‍കുക, അവശരായ പെന്‍ഷന്‍കാരുടെ തുക വീട്ടിലെത്തിക്കുക, തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി 14ന് മലപ്പുറത്ത് നടക്കുന്ന നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ജില്ലയില്‍ നിന്നും 150 തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ ഭാരവാഹികളുടെ യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. 

പ്രസിഡണ്ട് ബി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബി.കെ അബ്ദുസമദ്, പി.ഐ.എ ലത്തീഫ്, എല്‍.കെ ഇബ്രാഹിം കാഞ്ഞങ്ങാട്, അബ്ദുല്‍ റഹിമാന്‍ കടമ്പള, ഷിഹാബ് റഹ്മാനിയ നഗര്‍, യൂസഫ് പാച്ചാണി, സൈനുദ്ദീന്‍ തുരുത്തി, ഇബ്രാഹിം പൊവ്വല്‍, സി.എ ഇബ്രാഹിം എതിര്‍ത്തോട്, മുഹമ്മദ് ചെങ്കള പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad