തൃക്കരിപ്പൂര്‍ (www.evisionnews.in): ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിജയം ഇത്തവണയും ഹൊസ്ദുര്‍ഗിനൊപ്പം. 695 പോയിന്റ് നേടിയാണ് ഹൊസ്ദുര്‍ഗ് ഉപജില്ല ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. ആതിഥേയരായ ചെറുവത്തൂര്‍ ഉപജില്ല 610 പോയിന്റുമായി രണ്ടാം സ്ഥാനം നേടിയപ്പോള്‍ 596 പോയിന്റ് നേടി കാസര്‍കോട് ഉപജില്ല മൂന്നാം സ്ഥാനത്തെത്തി. ബേക്കല്‍- 481, ചിറ്റാരിക്കാല്‍- 452, കുമ്പള- 437, മഞ്ചേശ്വരം- 339 എന്നിങ്ങനെയാണ് മറ്റു സബ്ജില്ലകളുടെ പോയിന്റ്.
യു.പി വിഭാഗത്തില്‍ ബേക്കല്‍ സബ്ജില്ലയാണ് ചാമ്പ്യന്‍മാര്‍. ഹൊസ്ദുര്‍ഗും ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്ത് എത്തി. ചെറുവത്തൂര്‍ സബ്ജില്ലയിലെ ഉദിനൂര്‍ എ.യു.പി സ്‌കൂളിനാണ് യു.പി കിരീടം. 45 പോയിന്റാണ് ഇവര്‍ക്ക് ലഭിച്ചത്. രണ്ടാം സസ്ഥാനത്തുള്ള കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവറിന് 30 പോയിന്റുണ്ട്.
സ്‌കൂളുകളില്‍ യു.പി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗക്കാണ് കിരീടം. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തിലായി 234 പോയന്റാണ് ദുര്‍ഗ വാരിക്കൂട്ടിയത്. 179 പോയിന്റുമായി ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി കടുത്ത മത്സരം കാഴ്ചവെച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 88 പോയിന്റ് നേടി ചട്ടഞ്ചാല്‍ മുന്നിലെത്തിയപ്പോള്‍ ദുര്‍ഗക്ക് 83 പോയിന്റുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദുര്‍ഗ 151 പോയിന്റ് നേടി ബഹുദൂരം മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള ചട്ടഞ്ചാലിന് 91 പോയിന്റാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍-80, ജിഎച്ച്എസ് ഉദിനൂര്‍-70, രാജാസ് നീലേശ്വരം എന്നീ സ്‌കൂളുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സെന്റ് തോമസ് തോമാപുരം-77, ജിഎച്ച്എസ്എസ് പിലിക്കോട്-76, ജിഎച്ച്എസ്എസ് ചായ്യോത്ത്-67 എന്നിവരും മികച്ച നേട്ടമുണ്ടാക്കി.
സമാപന സമ്മേളനം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ഷാസിര്‍ ചന്തേര, അമീറലി ഒളവറ, രാജേഷ് രാഗാഞ്ജലി, സന്തോഷ് ചെറുകാനം, മാധവന്‍ നമ്പൂതിരി എന്നിവരെ നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണന്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ, ജില്ലാ പഞ്ചായത്തംഗം പി.സി സുബൈദ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ്‌കുമാര്‍, ടി.എം സദാനന്ദന്‍, പി.വി കൃഷ്ണകുമാര്‍, എം.പി രാജേഷ്, കെ.വി ലക്ഷ്മണന്‍, യു മോഹനന്‍, കെ.എം സതി, വി.പി.പി അബ്ദുല്‍ റഹിമാന്‍, കെ.എസ് കേശവന്‍ നമ്പൂതിരി, കെ.എസ് കീര്‍ത്തിമോന്‍, കെ.ഡി മാത്യു, ഗംഗാധരന്‍ വെള്ളൂര്‍, പി.വി ഭാസ്‌കരന്‍ സംസാരിച്ചു.

Post a Comment
0 Comments