കാസര്‍കോട് (www.evisionnews.in): ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ പുഴയില്‍തള്ളാനെത്തിയ ഓട്ടോറിക്ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അവശിഷ്ടങ്ങള്‍ തള്ളുകയായിരുന്ന അടുക്കത്ത്ബയല്‍ സ്വദേശിയെയും വനിതാ എസ്.ഐ പിടികൂടി.
രാത്രിയിലും പുലര്‍ച്ചെയുമായി വാഹനങ്ങളിലെത്തിയാണ് മാലിന്യ കെട്ടുകള്‍ ചന്ദ്രഗിരിപ്പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് തള്ളുന്നത്. ചന്ദ്രഗിരി ജംക്ഷനിലെ ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇതെന്നാണു പ്രതിയുടെ മൊഴിയെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചന്ദ്രഗിരിപ്പാലത്തിനടുത്തു ഹോട്ടലിലെ മാലിന്യം തള്ളാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ വനിതാ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. നഗരത്തിലെ മിക്ക ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ പുഴയിലും ആള്‍ സഞ്ചാരമില്ലാത്ത പ്രദേശങ്ങളിലുമായി തള്ളുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
Post a Comment
0 Comments