ഇരിയണ്ണി:(www.evisionnews.in)ഇരിയണ്ണി സ്കൂളിൽ പ്രകടനത്തിന് അനുമതി ചോദിച്ച എം എസ് എഫ്- കെ എസ് യു വിദ്യാർത്ഥികളെ സി പി എം ആക്രമിച്ചതായി പരാതി.അക്രമത്തിൽ 30 ഓളം എം എസ് എഫ്- കെ എസ് യു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് എം എസ് എഫ്- കെ എസ് യു വിദ്യാർത്ഥികൾ സ്‌കൂളിൽ പ്രകടനത്തിന് അനുമതി ചോദിച്ചെങ്കിലുംപ്രിൻസിപ്പൽ ഇതിന് സമ്മതം നൽകിയിരുന്നില്ല.വിഷയത്തിൽ എസ് എഫ് ഐ ഇടപെടുകയും,പ്രകടനം നടത്തുന്നതിന് എതിരായ നിലപാടെടുക്കുകയും ചെയ്തു. തുടർന്നുണ്ടായ വാക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ഇതേതുടർന്ന് സി പി എം പ്രവർത്തകർ സ്‌കൂളിൽ മാരകായുധങ്ങളുമായെത്തുകയും തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.പൊവ്വലിലെ ഹൈദർ (17 ),ബാലനടുക്കത്തെ ഫാരിസ് (17 ) ,ബേവിഞ്ചയിലെ അജ്മൽ (17 ) ബാവിക്കരയിലെ അറാഫാത്ത് (18 ) തുടങ്ങിയ 30 ഓളം വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.അക്രമത്തിൽ പരിക്കേറ്റ എം എസ് എഫ്- കെ എസ് യു വിദ്യാർത്ഥികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിദ്യാർത്ഥികളുടെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്തു.
keywords-iriyanni-msf-ksu-sfi-students issue
keywords-iriyanni-msf-ksu-sfi-students issue

Post a Comment
0 Comments