Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍;സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: ഡി വൈ എഫ് ഐ

കാസര്‍കോട്:(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടർന്ന് രോഗബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം മൂന്നുമാസത്തിനകം കമ്പനി നല്‍കണമെന്ന സുപ്രീംകോടതി വിധി ഏറെ ആഹ്ലാദകരവും സ്വാഗതാര്‍ഹവുമാണെ് ഡി വൈ എഫ് ഐ 
ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എട്ടുവര്‍ഷമായി ഡി വൈ എഫ്‌ ഐ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇരകള്‍ക്ക് അനുകൂലമായ വിധിയുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട്  നേരത്തെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ച് കോടതി ഉത്തരവിട്ടിരുന്നു. ജില്ലയില്‍ ആയിരക്കണക്കിന് രോഗബാധിതരാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ ദുരിതംപേറി കഴിയുത്. രോഗബാധിതര്‍ക്ക് ഡിവൈഎഫ്‌ഐ യുടെ  നേതൃത്വത്തില്‍ വീടുകള്‍, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ചികിത്സക്കാവശ്യമായ സഹായങ്ങള്‍, സൗജന്യ ആംബുലന്‍സ് സേവനം എിന്നിവ നടത്തുുണ്ട്. ദുരിതബാധിതരോടൊപ്പംനിന്ന്  നടത്തിയ പോരാട്ടങ്ങളുടെയും, ജനങ്ങള്‍ക്കും സമൂഹത്തിനുമൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതിന്റെയും വിജയമാണ് ഹര്‍ജിയില്‍ തീര്‍പ്പാക്കിയ സുപ്രീംകോടതിയുടെ അന്തിമവിധിയെന്ന്  ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐയുടെ  നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.



keywords-kasaragod-dyfi-endosulfan-suprem court order-statement

Post a Comment

0 Comments

Top Post Ad

Below Post Ad