കാസര്‍കോട് :(www.evisionnews.in) ജില്ലാ ബോഡിബില്‍ഡിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസർകോട് നടന്ന 29 മത് ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ 40 പോയിന്റ് നേടി കാഞ്ഞങ്ങാട് വീരമാരുതി ജിംനേഷ്യം ഓവറോള്‍ കിരീടം നേടി. 36 പോയിന്റ് നേടി പവര്‍ ജിം കാസര്‍കോട് രണ്ടാം സ്ഥാനവും 24 പോയിന്റ് നേടി ലൈഫ് ലൈന്‍ മൂലകണ്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാസര്‍കോട് പവര്‍ ജിംനേഷ്യത്തിലെ എം അബ്ദുല്‍ നാവാസ് മിസ്റ്റര്‍ കാസര്‍കോടായും പാലക്കുന്ന് ഫിറ്റ്‌നസ് ക്ലബ്ബിലെ ലതീഷ്‌ലാല്‍ ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായും ഫിറ്റ്‌നസ് ക്ലബ്ബിലെ മുഹമ്മദ് റബീഹ് ഷാസ്ബിന്‍ സബ് ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായും തെരഞ്ഞെടുത്തു. മലപ്പുറത്തെ ശിഹാബുദ്ധീന്‍ ഓപ്പണ്‍ മിസ്റ്റര്‍ കേരള പട്ടം കരസ്ഥമാക്കി.മത്സരത്തിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. അസിയേഷന്‍ ജില്ലാ പ്രസിഡന്റ് പള്ളം നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ജീവന്‍ബാബു മുഖ്യാത്ഥിതിയായിരുന്നു. കാസറകോട് നഗരസഭ കൗണ്‍സിലര്‍മാരായ ദിനേശ്, പി രമേശ്, മൊയ്ദീന്‍ കുട്ടി, എം അച്യുതന്‍മാസ്റ്റര്‍, കരുണാകരന്‍ മംഗലാപുരം, ടി എ ഷാഫി, വി കെ അനില്‍കുമാര്‍, വി എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, അരവിന്ദന്‍ മാണിക്കോത്ത്, ലോക പഞ്ചഗുസ്തി താരം എം വി പ്രദീഷ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷും വിതരണം ചെയ്തു. എം ഉദയകുമാര്‍ സ്വാഗതവും കെ വി സുരേഷ്ബാബു നന്ദിയും പറഞ്ഞു.ജനുവരി 22 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന ചമ്പ്യാൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ കാസറകോട്ട് വെച്ച് നടന്ന മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്തു.
keywords-kasaaragod-district Physical beauty contest-over al chambian ship-veeramaruthi
keywords-kasaaragod-district Physical beauty contest-over al chambian ship-veeramaruthi
Post a Comment
0 Comments