കാസർകോട് :(www.evisionnews.in) ഇരിയണ്ണി ഗവൺമെന്റ് ഹയർ സെക്കന്റി സ്കൂളിൽഎം എസ് എഫ് കെ എസ് യു വിദ്യാർത്ഥികൾക്ക് നേരേ ഉണ്ടായ അക്രമം വിദ്യാർത്ഥി സ്വാതന്ത്ര്യത്തേ ഹനിക്കുന്നതാണെന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പറഞ്ഞു . കേരളത്തിലെ മുഴുവൻ വിദ്യാർത്ഥി സമൂഹവും ഏറ്റടുത്ത ജിഷ്ണു വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എം എസ് എഫ് വിദ്യാർത്ഥികൾ പ്രകടനത്തിന് അനുമതി തേടി പ്രൻസിപ്പാലിനെ സമീപിച്ചപ്പോൾ അനുമതി നിഷേധിക്കുകയും, കുട്ടികളെ സി പി എം ഗുണ്ടകൾക്ക് എറിഞ്ഞ് കൊടുക്കുകയുമാണ് ചെയ്തത്. ഇത്തരം അധ്യാപകരാണ് ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാർ. സി പി എം ഗുണ്ടകൾ വിദ്യാർത്ഥികൾക്ക് നേരേ നടത്തിയ അക്രമത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കണം ഒപ്പം കൂട്ടുനിന അധ്യാപകർക്കെതിരെ കേസെടുക്കണമെന്നും ഹാഷിം ബംബാണി ആവശ്യപ്പെട്ടു.
keywords-iriyanni-udsf-sfi issue-against cpm-hashim bambrani
keywords-iriyanni-udsf-sfi issue-against cpm-hashim bambrani

Post a Comment
0 Comments