Type Here to Get Search Results !

Bottom Ad

സി പി എം അക്രമം വെച്ച് പൊറുപ്പിക്കില്ല; എം എസ് എഫ്

കാസർകോട്:(www.evisionnews.in)പാർട്ടി ഗ്രാമങ്ങളിൽ പഠിക്കുവാനെത്തുന്ന വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ സ്‌കൂളിൽ കയറി മർദ്ദിക്കുന്ന സി പി എം സംസ്കാരം രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് എം എസ് ജില്ലാ കമ്മിറ്റി.ഇരിയണ്ണി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എം എസ് എഫ് വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച സംഭവം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.വിദ്യാർത്ഥികൾക്ക് നേരെ അക്രമം നടക്കുമ്പോൾ തടയുവാനോ,അതിനു ശേഷം പരാതി നൽകാനോ സ്‌കൂൾ അധികൃതർ തയ്യാറായില്ല. അദ്ധ്യാപകർ പോലും സി പി എം ഗുണ്ടകളെ ഭയക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.സി പി എം അക്രമത്തെ വെച്ച് പൊറുപ്പിക്കില്ലെന്നും ലീഗ് കേന്ദ്രങ്ങളിലും സ്‌കൂളുകൾ  ഉള്ള കാര്യം സി പിഎം വിസ്മരിക്കരുതെന്നും എം എസ് എഫ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.




keywords-iriyanni-sfi-msf-ksu-students issue-statement

Post a Comment

0 Comments

Top Post Ad

Below Post Ad