കാസര്‍കോട്:(www.evisionnews.in)കാസർകോട്ട് പരിശീ ലന ക്യാമ്പിനിനിടെ പ്രൊജക്ടര്‍ സ്‌ക്രീന്‍ വീണ് പി ഡി പി പൂന്തുറ സിറാജിന്റെ കാലൊടിഞ്ഞു. ബുധനാഴ്‌ച്ച രാവിലെ കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ വെച്ചാണ് പി.ഡി.പി. സീനിയര്‍ വൈസ് പ്രസിഡണ്ട് പൂന്തുറ സിറാജിന്റെ കാലൊടിഞ്ഞത്.പി.ഡി.പി.യുടെ സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് ഹോട്ടലില്‍ നടക്കുകയാണ്.ക്യാമ്പിന്റെ ഭാഗമായി സി.ഡി. പ്രദര്‍ശനത്തിന് വേണ്ടി പ്രൊജക്ടര്‍ സ്‌ക്രീന്‍ ശരിയാക്കുന്നതിനിടെയാണ് ഇളകി വീണത്. കാലിന് സാരമായി പരിക്കേറ്റ പൂന്തുറ സിറാജിനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.keywords-kasaragod-pdp-poonthura siraj-leaders training camp
Post a Comment
0 Comments