Type Here to Get Search Results !

Bottom Ad

സിഐടിയു ജില്ലാജനറല്‍ സെക്രട്ടറി ടി കെ രാജൻ കെഎസ്ആര്‍ടിസി ഡയ്‌റക്ടര്‍ ബോര്‍ഡംഗമായി നിയമിതനായി


കാസർകോട്:(www.evisionnews.in) പുനസംഘടിപ്പിച്ച കെഎസ്ആര്‍  ടി  സി ഡയ്‌റക്ടര്‍ ബോര്‍ഡംഗമായി സിഐടിയു ജില്ലാജനറല്‍ സെക്രട്ടറിയും സിപിഐം ജില്ലാ കമ്മറ്റിയംഗവുമായ ടികെ രാജനെ സര്‍ക്കാര്‍ നോമിനേറ്റ്‌ചെയ്തു. കെഎസ്ആര്‍ടിഇഎ(സിഐടിയു) സംസ്ഥാന ജനറല്‍സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച രാജന്‍ ഇപ്പോള്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയും മോട്ടോര്‍തൊഴിലാളി ഫെഡറേ ഷന്‍(സിഐടിയു) അഖിലേന്ത്യാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരികയാണ്. നേരത്തെ സിപിഐഎം കാസര്‍കോട് എരിയാസെക്രട്ടറിയായിരുന്നു. സിപിഐഎമ്മിനു ലഭിച്ച രണ്ട് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ ഒരാളായി രാജനെ നിര്‍ദേശിച്ചത് സിപിഐഎം സംസ്ഥാന കമ്മറ്റിയാണ്. കെഎസ്ആര്‍ടിസി കാസര്‍കോട്-മംഗ്ലൂരു പാതദേശസല്‍ക്കരണം, കാഞ്ഞങ്ങാട്- ചന്ദ്രഗിരി- കാസര്‍കോട് പാത ദേശസല്‍ക്കരണം എന്നിവക്കുവേണ്ടിയും കാസര്‍കോട്-മംഗ്ലൂരുപാതയുടെ ദേശസല്‍ക്കരണ സംരക്ഷണത്തിനായി ബംഗ്ലൂരു ഹൈക്കോടതിയില്‍ കേസ് നടത്തി ജയിച്ചതും രാജന്‍ ജനറല്‍സെക്രട്ടറിയായിരിക്കെയാണ്. കെഎസ്ആര്‍ടിസി എംഡി എം ജി രാജമാണിക്യമാണ് ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്‌സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍, ഫിനാന്‍സ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി ജി കമലാവര്‍ധന്റാവു, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ കേന്ദ്രഗതാഗതവകുപ്പ്മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ഇറാനി, നിയമ വകുപ്പ്‌ ജോസക്രട്ടറി പി സുരേഷ്‌കുമാര്‍, നാറ്റ്പാക്ഡയറക്ടര്‍ ബി ജി ശ്രീദേവി, കെടിഡിഎഫ്‌സി എം ഡി ഉഷാദേവി ബാലകൃഷ്ണന്‍ എന്നിവര്‍ ഒഫിഷല്‍ ഡയറ്കടര്‍മാരാണ്.






keywords-ksrtc-kasaragod-tk rajan-citu-nominated-kerala dgovernment-director bord member





Post a Comment

0 Comments

Top Post Ad

Below Post Ad