Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക കാഞ്ഞങ്ങാട്ട്


ചട്ടഞ്ചാല്‍ (www.evisionnews.in): രാഷട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് റിപബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക കാഞ്ഞങ്ങാട്ട് നടക്കും. ചട്ടഞ്ചാലില്‍ നടന്ന മനുഷ്യജാലിക പ്രഖ്യാപന സംഗമത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ജാലികാ പ്രഖ്യാപനം നടത്തി. 

സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ അഷ്‌റഫി കക്കുപടി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി അബ്ദു റഹ്മാന്‍ ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, ഖാലിദ് ഫൈസി ചേരൂര്‍, ലത്തീഫ് മൗലവി ചെര്‍ക്കള, മല്ലം സുലൈമാന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, അബ്ദുല്‍ ഖാദര്‍ സഅദി കുണിയ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, റൗഫ് ബായിക്കര, സിദ്ധീഖ്, ശഫീഖ്, ഹുദവി പള്ളിക്കര,അബ്ദുല്‍ ഖാദര്‍ കണ്ണമ്പള്ളി,മണ്യം ഇബ്രാഹിം ഹാജി, ബാഡൂര്‍ സലാം, അഹ്മദ് മല്ലം,സിദ്ധീഖ് മാങ്ങാടന്‍, അബു ആലംമ്പാടി, ടി.ഡി ഉമര്‍, മുനീര്‍ പട്ടുവം, ജൗഹര്‍ ഉദുമ, സലീം ദേളി, മുസ്തഫ ഹുദവി തിരുവട്ടൂര്‍, അര്‍ശാദ് ഹുദവി ചെമ്മനാട്, ആബിദ് കുണിയ, ഹബീബ് ചെര്‍ക്കള, സിദ്ധീഖ് മണിയൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad