Type Here to Get Search Results !

Bottom Ad

ദേശീയ ത്രോബോള്‍ താരം യഷ്മിതക്ക് റെയില്‍വെ സ്റ്റേഷനില്‍ യൂത്ത് ലീഗിന്റെ സ്വീകരണം


കാസര്‍കോട് (www.evisionnews.in): ദേശീയ ത്രോബോള്‍ താരം യഷ്മിതക്ക് റെയില്‍വെ സ്‌റ്റേഷനില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി. ബുധനാഴ്ച രാവിലെ തിരുവനന്തപുരം -മംഗളൂരു എക്‌സ്പ്രസില്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ യഷ്മിതയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബൊക്കനല്‍കി സ്വീകരിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, എസ്. മുഹമ്മദ്, അഷ്‌റഫ് കിന്നിംഗാര്‍, ബി.സി അബ്ദുല്‍ റഹ്മാന്‍, അഡ്വ. ഖാസിം സംബന്ധിച്ചു.

അഗല്‍പ്പാടി എസ്.എ.പി.എച്ച്.എസ്.എസിലെ സയന്‍സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ യഷ്മിത ത്രോബോളില്‍ ജില്ലാ- സംസ്ഥാന- ദേശീയ മത്സരങ്ങളില്‍ മികച്ച വിജയം നേടിയാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് 20 അംഗ പെണ്‍കുട്ടികളുടെ സംഘമാണ് മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുത്തത്. ബെളളൂര്‍ മീത്തജെലിലെ കര്‍ഷകനായ സുബ്ബണ്ണ നായിക്കിന്റെയും സുമതിയുടെയും മകളാണ് യഷ്മിത.

Post a Comment

0 Comments

Top Post Ad

Below Post Ad