കാസര്‍കോട് (www.evisionnews.in): കാറഡുക്ക ഗവ. സ്‌കൂളിലെ പഠനയാത്രാസംഘം സഞ്ചരിച്ച ബസില്‍ ട്രക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം. പത്താംതരം വിദ്യാര്‍ത്ഥി മുള്ളേരിയ അടുക്കത്തെ ശബരിനാഥി (14)നാണ് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ പയ്യന്നൂര്‍ വള്ളൂരിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശബരിനാഥിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന മറ്റു നാലു കുട്ടികള്‍ക്കും നിസാരപരിക്കുണ്ട്.
ഡിസംബര്‍ 31നാണ് കാറഡടുക്ക സ്‌കൂളില്‍ നിന്ന് 45അംഗ പഠനയാത്രാസംഘം ഇടുക്കിയിലേക്ക് ബസില്‍ യാത്രതിരിച്ചത്. മടക്കയാത്രയിലാണ് അപകടമുണ്ടായതെന്ന് സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞു.

Post a Comment
0 Comments