മോദിയുടെ ബുദ്ധി റോക്കേറ്റാണ്. അല്ലാതെ സോഷ്യല്‍ മീഡിയയിലും നാലാള്‍കൂട്ടത്തിലും താഴത്തങ്ങാടിയിലും കൊച്ചുപിള്ളേരുടെ നഴ്സറിയിലും കേള്‍ക്കുന്ന പോലെ ഒരു യമണ്ടന്‍ തീരുമാനമായിരുന്നില്ല നോട്ട് നിരോധനം. നിങ്ങള്‍ കരുതുന്നത്രയും മണ്ടനല്ല (www.evisionnews.in)മോദി എന്നുസാരം. കള്ളപണവും കള്ളനോട്ടും തടയുക എന്നതും തീവ്രവാദവും നക്‌സലിസവും ഇല്ലാതാക്കുക എന്നതുമാണ് പ്രത്യക്ഷത്തില്‍ മോദി നമ്മോടു പറയുന്നതെങ്കിലും അതല്ല കാര്യമെന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ പിന്നെന്തായിരിക്കും മോദി നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാവുക.പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും യഥാര്‍ത്ഥ കാരണം നമുക്കൂഹിക്കാന്‍ പോലും ആവുന്നില്ല. അതാണ് പറഞ്ഞത് മോദിയുടെ ബുദ്ധി നമുക്കും മേലെയാണെന്ന്.
നോട്ട് നിരോധനതോടനുബന്ധിച്ചു രാജ്യത്ത് അരങ്ങേറിയ എല്ലാ നാടകങ്ങളിലും മോഡിയും സഹകഥാപാത്രങ്ങളും നിറഞ്ഞാടി.മോഡി എന്ത് ലക്ഷ്യം കണ്ടാണ് ഈ നാടകങ്ങള്‍ കളിക്കുന്നതെന്നറിയാത്ത ഭക്തര്‍ ഇപ്പോഴും കഥയറിയാതെ ആട്ടം കാണുകയും കയ്യടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കളും ഇത്തരം കാണികളുടെ നിരയില്‍ മുന്‍പന്തിയില്‍ തന്നെ സീറ്റുറപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ നവംബര്‍ എട്ടിനു ശേഷം യദാര്‍ത്ഥത്തില്‍ മോഡിയുടെ ഇമേജ് കുറയുകയാണോ കൂടുകയാണോ ഉണ്ടായത്.സ്വന്തം പ്രതിച്ഛായ കളഞ്ഞുകുളിച്ചു കൊണ്ടാണ് മോദി ഈ നീക്കങ്ങളെല്ലാം നടത്തിയത് എന്നത് നമ്മുടെ തെറ്റിധാരണ മാത്രമാണ്. (www.evisionnews.in)എങ്ങനെയെങ്കിലും തുടര്‍ഭരണവും കയ്യാളുക അതുവഴി രാജ്യത്ത് തീവ്ര ഹിന്ദുത്വം വളര്‍ത്തിയെടുക്കുക എന്ന കിനാവ് രാപകലില്ലാതെ കണ്ടുകൊണ്ടിരിക്കുന്ന മോദി ഏതുവിധേനയും അതിലേക്കുള്ള വഴികള്‍ എളുപ്പമാക്കുക എന്ന ദൗത്യത്തിലായിരിക്കെ സ്വന്തം അടിവേര് കുഴിക്കുന്ന ഒരു തീരുമാനത്തിലെത്തും എന്നു സങ്കല്‍പ്പിക്കാന്‍ വയ്യ. വരാനിരിക്കുന്ന ഏതോ ഒരു വലിയ ലക്ഷ്യത്തിന്റെ മുന്നൊരുക്കം മാത്രമാണീ നീക്കങ്ങള്‍ എന്നുവേണം അനുമാനിക്കാന്‍.
എങ്ങനെയാണ് മോദി അധികാരത്തിലെത്തിയത് എന്നു ഏറെക്കുറെ നമുക്കറിയാം. ബഹുരാഷ്ട്ര കുത്തക കമ്പനികളെ ഏല്‍പിച്ച വിവിധ പദ്ധതികള്‍ അവര്‍ ഭംഗിയായി നിര്‍വഹിക്കുകയും പ്രചാരണമടക്കമുള്ള വിഷയങ്ങളില്‍ വിദേശ കമ്പനികള്‍ നേരിട്ടിടപെടുകയും മാധ്യമങ്ങളെയും അധികാര വര്‍ഗ്ഗത്തെയും കയ്യിലെടുക്കുകയും എതിര്‍ സ്വരങ്ങളുയര്‍ത്തുന്നവരെ ഇല്ലായ്മ(www.evisionnews.in) ചെയ്യുകയും ചെയ്ത് കൃതിമമായി ഇമേജുകള്‍ നിര്‍മിക്കപ്പെടുകയും ജനങ്ങളെ വഞ്ചിച്ചും വര്‍ഗീയ ചീട്ടിറക്കിയും അനുകൂലമാക്കുകയും സ്വന്തം പാര്‍ട്ടിയില്‍ തന്നെയുള്ള അപശബ്ദങ്ങളെ ഒതുക്കുകയും വഴിപിടച്ചടക്കിയ അധികാര കസേരയിലെ തന്‍പ്രമാണിത്വം ഇട്ടറിയാന്‍ മണ്ടനല്ല അദ്ദേഹം. കസേരയില്‍ കൂടുതല്‍ കാലം അള്ളിപിടിചിരിക്കാനുള്ള ഗവേഷണം നടത്തുകയായിരിക്കണം മോദിയിപ്പോള്‍.
രണ്ടു തുടര്‍ഭരണമാണ് ലക്ഷ്യമെന്ന് മോദി ആരംഭത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. അതിലേക്കുള്ള വഴികള്‍ ഓരോന്നായി സുഗമമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ വകുപ്പുകളില്‍ തന്റെ അനുയായിവൃന്ദങ്ങളെ തിരുകികയറ്റുകയും തലപ്പത്തു തന്റെ ചൊല്‍പൊടിക്ക് നില്‍ക്കുന്നവരെ അവരോധിക്കുകയും ചെയ്തു.സേനകളിലെ വിവിധ മേധാവികള്‍ ഏതുതരക്കാരെന്നു അന്വേഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ കാര്യങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിക്കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്തത്. പിന്നീട് ജഡ്ജ് നിയമനങ്ങളില്‍ പോലും കൈകടത്തുകയും റിസര്‍വ് ബാങ്ക് അടക്കമുള്ള സുപ്രിം സ്ഥാപനങ്ങളെ പോലും സ്വന്തം വരയില്‍ നിര്‍ത്താന്‍ മോദിക്കായി. സി.ബി.ഐ, (www.evisionnews.in)ഐ.ബി, എന്‍.ഐ.എ, തുടങ്ങിയ സേനാ വിഭാഗങ്ങളിലെ തലവന്മാര്‍ മോഡി സര്‍ക്കാരിന്റെ കൂട്ടിലടച്ച തത്തകളില്‍ ചിലതു മാത്രം.ഇനി വരാന്‍ പോകുന്ന രാഷ്ട്രപതി,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ കൂടി മേധാവിത്വം പുലര്‍ത്താനായാല്‍ പിന്നെ ആ പട്ടിക പൂര്‍ണമായി.
ഏതു നിയമവും പാര്‍ലമെന്റില്‍ പാസായി വരണമെങ്കില്‍ ലോക്‌സഭയില്‍ എന്നവണ്ണം രാജ്യസഭയിലും ഭൂരിപക്ഷം നേടുക എന്നതാണ് അടുത്ത തന്ത്രം. അതിനായി ജീവന്മരണ പോരാട്ടത്തിലാണ് ഇപ്പോള്‍,വരാന്‍ പോകുന്ന അഞ്ചു നിയമസഭയും അനുകൂലമാക്കുക എന്നതാണ് അതിനുള്ള മാര്‍ഗം. അതിലെ യുപി തിരഞ്ഞെടുപ്പ് കൂട്ടത്തിലെ അഗ്‌നിപരീക്ഷയും. അതുകൂടി ഒത്താല്‍ പിന്നെ നീതിയും നിയമവും കൈവെള്ളയില്‍,(www.evisionnews.in) പിന്നെ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാന്‍ ആരെ ഭയക്കണം.ഇത്രയൊക്കെ ചാന്‍സുകള്‍ ഒഴിവാക്കി നോട്ട് നിരോധനം വഴി സ്വയം കുഴിതോണ്ടുന്നവനാണ് മോദിയെന്ന് ഇനി നിങ്ങള്‍ പറയുമോ?
നോട്ട് നിരോധനം പെട്ടെന്നൊരു സുപ്രഭാതത്തില്‍ മോഡിക്കുണ്ടായ ബോധോദയം അല്ല,കലുഷമായി ആലോചിച്ചു വരും വരായ്കള്‍ ചിന്തിച്ചും മറു മരുന്നുകള്‍ കണ്ടത്തിയും ആയിരിക്കണം നടപ്പിലാക്കിയത്.വിദേശ കമ്പനികള്‍ വിശദമായി പഠിച്ചു വിശദ വിവരങ്ങളും പോരായ്മകളും പരിഹാരങ്ങളും നിര്‍ദേശിച്ചിരുന്നിരിക്കണം.നോട്ട് നിരോധനം വന്നാല്‍ രാജ്യത്തുണ്ടാകുന്ന സംഭവ വികാസങ്ങളെ പറ്റി, പണപ്പെരുപ്പത്തെ പറ്റി, സാമ്പത്തിക അനിശ്ചിതാവസ്ഥയെപ്പറ്റി,വികസന വാണിജ്യ മുരടിപ്പിനെ പറ്റിയൊക്കെ മോഡി വ്യക്തമായ ധാരണ ഉള്ളയാളായിരിക്കണം. കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും മുന്‍കൂട്ടി അറിഞ്ഞിരുന്നിരിക്കണം.ആയിരങ്ങളെ ജീവനോടെ കത്തിക്കാനും ഗര്‍ഭിണികളെ ശൂലം കൊണ്ട് (www.evisionnews.in)കുത്തി ഭ്രൂണം കുത്തിയെടുക്കാനും മൗനാനുവാദം നല്‍കി ആയിരങ്ങളെ കൊല്ലുമ്പോള്‍ ഉള്ളില്‍ ആസ്വാദന ചിരി ചിരിച്ച അങ്ങേര്‍ക്ക് ജനങ്ങളുടെ ബുദ്ധിമുട്ടൊക്കെ എന്ത്,
അതിലും വലുതല്ലേ നമ്മളിനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ അദൃശ്യ ലക്ഷ്യം.നോട്ടു നിരോധനത്തിന് പിന്നാലെ പ്രായോഗികവത്കരിച്ച നിലപാടുകളും നിര്‍ദേശങ്ങളും നിയമങ്ങളും ഒരുപക്ഷെ ബുദ്ധിശൂന്യമായ നിലപാടായിരിക്കാം,സാമാന്യ ബുദ്ധിക്ക് നിരക്കാത്തതായിരിക്കാം.. പക്ഷെ മോഡിയുടെ കണക്കുകൂട്ടലില്‍ രാജ്യത്ത് വിപ്ലവങ്ങള്‍ ആരംഭിക്കുമെന്നും ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും പ്രതിപക്ഷം യുദ്ധ സന്നമായിരിക്കും എന്നൊക്കെ ആയിരുന്നിരിക്കാം,അതിനൊക്കെയുള്ള മറു മരുന്നുകളും പ്രതിവിധികളും നോട്ട് നിരോധനം വരുന്നതിനും(www.evisionnews.in) നേരത്തെ ആവനാഴിയില്‍ തയ്യാറായിരുന്നിരിക്കണം.പക്ഷേ അതൊന്നുമുണ്ടായില്ല.അതിനു മോഡി പ്രതിപക്ഷതോടു കടപെട്ടിരിക്കും. നോട്ട് നിരോധനം കൊണ്ട് മോഡി എന്താണോ ഉദ്ദേശിച്ചത് അത് പ്രാര്‍വര്‍ത്തികമാക്കുന്നതില്‍ അന്തിമ വിജയം മോഡിക്കായിരിക്കും. ആ അദൃശ്യ ലക്ഷ്യം എന്തായിരുന്നാലും ഏറ്റവും അപകടകരമായിരിക്കും അതെന്നതില്‍ സന്ദേഹമില്ല.ഒരുപക്ഷെ ഒരു അഭിനവ ഹിറ്റ്‌ലറിന്റെ ഉദയത്തിനു സാക്ഷിയാവേണ്ടി വരുന്ന ദയനീയാവസ്ഥയും നമുക്കുണ്ടായേക്കാം. രാജ്യത്തെ രക്ഷിക്കാന്‍ ഒരവതാര പിറവിയുണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Post a Comment
0 Comments