കാസര്‍കോട് (www.evisionnews.in): ആലിയ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം അഞ്ചിന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി നിര്‍വ്വഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് പരവനടുക്കം ആലിയ കാമ്പസിലാണ് പരിപാടി.
അന്തര്‍ദേശിയ ഇസ്ലാമിക ഭാഷാസാഹിത്യ ദേശീയ ജനറല്‍ സെക്രട്ടറി പ്രെഫ: വാദിഅ് റഷീദ് നദ്‌വി,
മനുഷ്യാവകാശ സന്ദേശ സമിതി അഖിലേന്ത്യാ ജനറല്‍ സെക്രടറി സയ്യിദ് ബിലാല്‍ ഹസന്‍ നദ്‌വി, ചരിത്രകാരനും വിദ്യാഭ്യാസ ചിന്തകനുമായ പ്രെഫ: അനീസ് ചിസ്തി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന വിദ്യാഭ്യാസ സമിതി ഡയറക്ടര്‍ ഡോ: കൂട്ടില്‍ മുഹമ്മദലി, പേഴ്‌സണല്‍ ബോര്‍ഡ് മെമ്പര്‍ അബ്ദു ശുക്കൂര്‍ കാസിമി, മുന്‍മന്ത്രിയും ചെമ്മനാട് മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ സിടി അഹമ്മദലി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ശാഫി പങ്കെടുക്കും. ആലിയാ മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റ് ഡോ: സിപി ഹബീബുറഹ്മാന്‍ അധ്യക്ഷത വഹിക്കും. പ്രഖ്യാപനത്തോടനുബന്ധിച്ച് വിഷന്‍ ആലിയ 2020 പദ്ധതി അവതരണവും നടക്കും.
Post a Comment
0 Comments