ജിദ്ദ (www.evisionnews.in): കേരള രാഷ്ട്രീയ രംഗത്തും സാമൂഹ്യ രംഗത്തും നിസ്വാര്‍ത്ഥ സേവനം കൈമുതലാക്കിയ മുസ്ലിം ലീഗിന്റെ പ്രാരംഭ ഘട്ടത്തിലുള്ള മാതൃക നേതാവായിരുന്നു ഹമീദലി ഷംനാടെന്ന് കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ഷാക്കിര്‍ പറഞ്ഞു.
കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി ഷറഫിയ ഇംപാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഹമീദലി ഷംനാട് അനുസ്മരണവും പ്രാര്‍ത്ഥന സദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്പളയില്‍ മരണമടഞ്ഞ എസ്.ടി.യു നേതാവ് ഖാത്തിം സാഹിബിനെയും യോഗം അനുസ്മരിച്ചു. മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ഥനക്കും അബൂബക്കര്‍ ദാരിമി ആലംപാടി നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. നിസാം മമ്പാട്, അബ്ദുള്ള ഹിറ്റാച്ചി, ഇബ്രാഹിം ഇബ്ബു, ഹുസൈന്‍ കുറിച്ചിപള്ളം, ഷംസുദ്ദീന്‍ പായേത്ത്, ഖാദര്‍ മിഹ്രാജ്, ഷുക്കൂര്‍ ഹാജി അതിഞ്ഞാല്‍, ബഷീര്‍ ചിത്താരി, ഖാദര്‍ ചെര്‍ക്കള, ജലീല്‍ ചെര്‍ക്കള, ഹനീഫ് മുണ്ട്യത്തടുക്ക, നസീര്‍ പെരുമ്പള, മുഹമ്മദലി ഹൊസങ്കടി, അഷറഫ് ആലംപാടി, അസീസ് കുമ്പള സംസാരിച്ചു.

Post a Comment
0 Comments