പരപ്പ (www.evisionnews.in): പുതുതായി നിര്‍മിച്ച പരപ്പ ഹയാത്തുല്‍ ഇസ്ലാം മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും ജനുവരി 12, 13 തിയതികളില്‍ പരപ്പ ശംസുല്‍ ഉലമ നഗറില്‍ നടക്കും. 12ന് വൈകിട്ട് 3.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മദ്രസ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കും.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സി.എം ഇബ്രാഹിം സ്വാഗതം പറയും. സുവനീര്‍ പ്രകാശനം പരപ്പ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി രക്ഷാധികാരി പി.കെ മജീദ് ഹാജി നിര്‍വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അലി മുസ്ല്യാര്‍, സഹല്‍ അസ്ഹരി, അബൂബക്കര്‍ സിദ്ധീഖ് അല്‍ ഹസനി- തളിപറമ്പ, ഷംസുദ്ദീന്‍ ലത്തീഫി, ഇബ്രാഹിം മൗലവി, ജാതിയില്‍ ഹസൈനാര്‍, സി.എച്ച് അന്തുഞ്ഞി ഹാജി, ടി അബ്ദുറഹ്്മാന്‍ ഹാജി, പി. അബ്ദുല്ല ഹാജി, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, കെ.പി സുഹൈല്‍ പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം രാജ ഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരപ്പ മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറി കെ.കെ ഇസ്ഹാഖ് അദ്ധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. വി ബാലകൃഷ്ണന്‍, കരിച്ചേരി കുഞ്ഞമ്പു നായര്‍, റവ.ഫാദര്‍ ഇമ്മാനുവല്‍ കൂനാങ്കിയില്‍, വി.പി.എം.കെ അടിയോടി, എം.പി ജോസഫ് പ്രസംഗിക്കും. തുടര്‍ന്ന് രാത്രി 7.30ന് നടക്കുന്ന വിജ്ഞാനസദസില്‍ ആബിദ് ഹുദവി തച്ചണ്ണ, പി അബ്ദുല്‍ അസീസ്, സി.എച്ച് കുഞ്ഞബ്ദുല്ല പ്രസംഗിക്കും.
13ന് വൈകിട്ട് 6.30ന് നടക്കുന്ന മദ്രസ ഓഫീസ് ബ്ലോക്ക് ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരപ്പ മുസ്ലിം ജമാഅത്ത് ട്രഷറര്‍ ഹനീഫ അച്ചുമ്മാടത്ത് അധ്യക്ഷത വഹിക്കും. മന്‍സൂര്‍ ഫൈസി മണ്ണാര്‍ക്കാട്, അബ്ദുല്‍ അസീസ് ലത്തീഫി, അബ്ദുല്‍ സലാം മൗലവി, കുഞ്ഞാലി മൗലവി, ഹസൈനാര്‍ മൗലവി, എല്‍ അബ്ദുല്‍ സലീം, പി. അബ്ബാസ്, എം.പി സലീം, സി.എച്ച് അബ്ദുല്‍ അസീസ്, മുഹമ്മദ് അഷ്റഫ്, എല്‍. അബ്ദുല്‍ റഷീദ്, പി.എം ഇല്യാസ്, പി. അബ്ദുല്‍ നാസര്‍ പ്രസംഗിക്കും. തുടര്‍ന്ന് മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രാര്‍ത്ഥന സദസിന് സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ പട്ടാമ്പി നേതൃത്വം നല്‍കും. സി.എച്ച് അബൂബക്കര്‍ സ്വാഗതവും തസ്ലിം പട്‌ളം നന്ദിയും പറയും. പത്രസമ്മേളനത്തില്‍ സി.എം ഇബ്രാഹിം, പി അബ്ദുല്‍ അസീസ്, സി.എച്ച് അബൂബക്കര്‍, കെ.പി സുഹൈല്‍, കെ.കെ ഇസ്ഹാഖ്, ഹനീഫ അച്ചുമ്മാടത്ത് സംബന്ധിച്ചു.

Post a Comment
0 Comments