Type Here to Get Search Results !

Bottom Ad

നോട്ടുദുരന്തം: ക്യൂവില്‍ നിന്ന് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നല്‍കും

തിരുവനന്തപുരം (www.evisionnews.in): നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം മൂലം ക്യൂവില്‍ നിന്ന് രക്തസാക്ഷിയായവരുടെ കുടുംബത്തിന് ധനസഹായവുമായി സംസ്ഥാന സര്‍ക്കാര്‍. നോട്ടുകള്‍ മാറാനായി ക്യൂ നില്‍ക്കവെ കുഴഞ്ഞുവീണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കാനാണ് തീരുമാനം.

ഇന്നലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം നോട്ടിനായി ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണ് കേരളത്തില്‍ നാലുപേര്‍ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് നോട്ടുനിരോധനത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍പ്പെട്ട് ഏറ്റവുമധികം പേര്‍ മരിച്ചത്. 32 പേരാണ് ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ മരിച്ചവരുടെ എണ്ണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad