Type Here to Get Search Results !

Bottom Ad

അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് പുതിയ സാരഥികള്‍




അബുദാബി: (www.evisionnews.in) സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ മുൻ പ്രസിഡണ്ട്‌ മുഹമ്മദ് ആലംപാടി തത് സ്ഥാനത്ത് തുടരാനും, ഹസീർ ആദൂറിനെ ജനറൽ സെക്രട്ടറിയായും തസ്‌ലീം പാലാട്ടിനെ ട്രഷററായും തിരഞ്ഞെടുത്തു.
നൂറുദ്ദീൻ,സക്കീർ കമ്പാർ, താജുദ്ധീൻ ആദൂർ,നാസർ ആദൂർ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും,ശരീഫ്,അബ്ബാസ് മായിപ്പാടി,ഹബീബ് ബ്ലൈസ്,ജാസിർ തുരുത്തി എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും, മറ്റ് പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു.
തുടർച്ചയായി മൂന്ന് വർഷം സെക്രട്ടറി സ്ഥാനം വഹിച്ച സുൽഫി ഷേണിക്കും ട്രഷറർ ഗരീബ് നവാസിനും ഉപഹാരം നൽകി. കൂട്ടായ്മയുടെ മുൻ പ്രസിഡന്റും ബോർഡ് മെംബറുമായ ഷമീം ബേക്കൽ അവതരിപ്പിച്ച പാനൽ അംഗങ്ങൾ ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. പി.കെ അഷ്റഫ്,അനീസ് മാങ്ങാട് എന്നിവരുടെ സാന്നിധ്യത്തിൽ സെഡ്. എ മൊഗ്രാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.




keywords-abudabi-kasaragod-kootayma-new leadership

Post a Comment

0 Comments

Top Post Ad

Below Post Ad