Type Here to Get Search Results !

Bottom Ad

നാടിന്റെ വികസനത്തിന് മികച്ച സാമൂഹിക കൂട്ടായ്മകളുണ്ടാവണം: കലക്ടര്‍


കാസര്‍കോട്:(www.evisionnews.in) ജാതിമത ചിന്തകള്‍ക്കതീതമായി പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക കൂട്ടായ്മകളുണ്ടായാലേ ഒരു നാടിന്റെ വികസനം സാധ്യമാവുകയുള്ളുവെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു.മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജെ.സി.ഐ കാസര്‍കോടിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാ തിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹം സ്വയം ഉള്‍വലി യാനായി തീരുമാനിച്ചാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍ വേറൊരു സമൂഹം അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്ന അവസ്ഥയുണ്ടാകും. നമ്മുടെ നാട് വികസിക്കണമെന്നുണ്ടെങ്കില്‍ അതിന് നമ്മള്‍ തന്നെ മുന്‍കൈയ്യെടുക്കണം. ആ വിചാരം ജനങ്ങളിലെത്തി ക്കാന്‍ ജെ.സി.ഐ പോലുള്ള സംഘടനകള്‍ക്ക് കഴിയണമെന്നും  കലക്ടര്‍  കൂട്ടി ചേർത്തു.
കെ.ബി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ മുന്‍ ദേശീയ പ്രസി ഡണ്ട് അഡ്വ. എ.വി വാമന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണേന്ത്യന്‍ സിനിമാ താരം മഹിമ നമ്പ്യാര്‍, എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍, ജെ.സി.ഐ മുന്‍ മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ്‌റൂഫ്, മേഖലാ വൈസ് പ്രസിഡണ്ട് കെ.വി സുധീല്‍ കുമാര്‍, ജെ.സി.ഐ കാസര്‍കോട് മുന്‍ പ്രസിഡണ്ടുമാരായ മുജീബ് അഹ്മദ്, പി.എം മുഹമ്മദ് ഹനീഫ്, മുന്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ്, എ.എ ഇല്യാസ്, കെ.വി അഭിലാഷ്, ആസിഫ് എന്‍.എ, നഫീസത്ത് ഷിഫാനി, ബിനീഷ് മാത്യു, ഉദയകുമാര്‍, റംസാദ് അബ്ദുല്ല, നുഹാ കെ.സി. സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്‍ റഫീഖ് സ്വാഗതവും സെക്രട്ടറി സി.കെ അജിത് കുമാര്‍ നന്ദിയും പറഞ്ഞു.




keywords-jci-kasaragod-district collecter

Post a Comment

0 Comments

Top Post Ad

Below Post Ad