കാഞ്ഞങ്ങാട്:(www.evisionnews.in) മദ്യലഹരിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ മുപ്പത്തിയെട്ടുകാരനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബന്തടുക്ക ചൂരിത്തോ ടിലെ പുത്തരിയന്റെ മകന്‍ കുഞ്ഞിരാമനെയാണ് പൊള്ളലേറ്റ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തീ കെടുത്തിയെങ്കിലും അപ്പോഴേക്കും മു ഖമടക്കം ശരീരത്തിന്റെ പലഭാഗങ്ങളിലും പൊള്ളലേറ്റ് കഴിഞ്ഞിരുന്നു. രാത്രി തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാതിരുന്ന തിനാല്‍ ഇന്നലെ നാട്ടുകാര്‍ പിരിവ് നടത്തി പണം സമാഹരിച്ചാ ണ് വാഹനം വിളിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഭാര്യയും മക്കളുമുണ്ടായിരുന്നില്ല.
keywords-banthadukka-suicide atempt-kunjiraman-admited kanhangad district hospital

Post a Comment
0 Comments