Type Here to Get Search Results !

Bottom Ad

സിറ്റിഗോള്‍ഡ് സമൂഹ വിവാഹവും സഹായധന വിതരണവും ഞായറാഴ്ച


കാസര്‍കോട് (www.evisionnews.in): സിറ്റിഗോള്‍ഡ് നടത്തുന്ന സമൂഹ വിവാഹവും നിര്‍ധനര്‍ക്കുള്ള ധന സഹായ വിതരണവും ഞായറാഴ്ച രാവിലെ 11 മണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. പത്ത് പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ചെലവുകളും നല്‍കും. തിരഞ്ഞെടുത്ത 22 രോഗികള്‍ക്ക് ധന സഹായം നല്‍കും. 

ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലികുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. മാലിക്ദീനാര്‍ ജമാഅത്ത് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടവുമായി മുന്നേറുന്ന ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും കഴിഞ്ഞ് പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന മുഹമ്മദ് ആരിഫിനെ കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ ആദരിക്കും. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, മുന്‍ മന്ത്രി സി.ടി അഹമ്മദലി എന്നിവര്‍ സഹായധനം വിതരണം ചെയ്യുമെന്ന് സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് അറിയിച്ചു. പ്രമുഖര്‍ സംബന്ധിക്കും.



Post a Comment

0 Comments

Top Post Ad

Below Post Ad