കാസർകോട്:(www.evisionnews.in) ജില്ലയില്‍ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവുന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനായോഗം വിവിധ കലാപരിപാടികള്‍ , ഡിസ്‌പ്ലേ, കായിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടത്താന്‍ തീരുമാനിച്ചു. പരേഡിന് പോലീസ്, എക്‌സൈസ്, എന്‍ സി സി, റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുടെ വര്‍ണശബളമായ പരേഡും തുടർന്ന് ദേശഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ പരിപാടികളുമാണ് നടക്കുക. ഈ മാസം 22, 23 തീയതികളില്‍ വൈകുന്നേരം മൂന്ന് മണിക്കും, 24 ന് രാവിലെ എട്ട് മണിക്കും റിഹേഴ്‌സല്‍ പരേഡ് നടക്കുന്ന താണ്. റിപ്പബ്ലിക്ക് ദിനാഘോഷം പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന്‍, ഡി വൈ എസ് പി പി തമ്പാന്‍, ഡെപ്യൂട്ടി കളക്ടര്‍ സജീവ് ദാമോദര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
keywords-republic day-kasaragod-collevtrate meeting
keywords-republic day-kasaragod-collevtrate meeting
Post a Comment
0 Comments