ചെമ്മനാട് (www.evisionnews.in): അധികാരികള്‍ കണ്ണടച്ചപ്പോള്‍ തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങി. പാലിച്ചിയടുക്കം കോണത്തുമൂല ആലിച്ചേരികുനിയിലെ റോഡാണ് തകര്‍ച്ചയിലായ കാല്‍നട പോലും ദുഷ്‌ക്കരമായത്. ചെമ്മനാട് പഞ്ചായത്തിലെ രണ്ടു, നാലു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന റോഡാണ് അറ്റകുറ്റപ്പണി ചെയ്യാതെ അധികൃതര്‍ അവഗണിക്കുന്നത്.
കാസര്‍കോട്ട് നിന്ന് ആലിച്ചേരി, കരക്കക്കാല്‍, കോണത്തുമൂല, കാവുങ്കാല്‍, പാലിച്ചിയടുക്കം, തലത്തൂര്‍മൂല, മഞ്ചംകെടുങ്കാല്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനുള്ള റോഡാണിത്. ചെമ്മനാട് പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണു വിവിധ ഘട്ടങ്ങളിലായി ടാര്‍ ചെയ്തത്. എന്നാല്‍, റോഡ് ഇപ്പോള്‍ പാടേ തകര്‍ന്നു. സ്‌കൂളിലേക്കുള്ള വാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി പോയിരുന്നത്. എന്നാല്‍, റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഓട്ടോറിക്ഷ പോലും പോകാന്‍ തയാറാവുന്നില്ല. റോഡിന്റെ തകര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഓഫീസുകള്‍ നാട്ടുകാര്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. രണ്ടു കിലോമീറ്ററോളം ദൂരമുള്ള റോഡ് ടാര്‍ ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് 12.60 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി സമര്‍പ്പിച്ചിരുന്നു. റോഡ് നന്നാക്കുന്നതിനു ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്കു നിവേദനവും നല്‍കിയിട്ടുണ്ട്. അനുകൂല നിലപാടില്ലെങ്കില്‍ കാസര്‍കോട് -കാഞ്ഞങ്ങാട് തീരദേശപാത ഉപരോധം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്താനാണ് ആലോചിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment
0 Comments