Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ജനസമ്പര്‍ക്കം: മൊഗ്രാല്‍ പുത്തൂരില്‍ രണ്ടാംഘട്ട സഹായവിതരണം നടത്തി


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ട സഹായപദ്ധതികള്‍ വിതരണം തുടങ്ങി. തയ്യല്‍ പരിശീലനം ലഭിച്ച രണ്ടു വനിതകള്‍ക്കുള്ള തയ്യല്‍ മിഷന്‍, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം എന്നിവയാണ് വിതരണം ചെയ്തത്. ജനസമ്പര്‍ക്ക പരിപാടിയില്‍ ആധാര്‍ രജിസ്േ്രടഷന്‍ നടത്തിയവര്‍ക്ക് ആധാര്‍ കാര്‍ഡും വിതരണം ചെയ്തു. 

തെരുവുവിളക്ക് കത്താത്തത് മൂലം ദുരിതം അനുഭവിച്ചിരുന്ന പുത്തുര്‍- മുണ്ടേക്ക റോസിലെ കേടായ വിളക്കുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചു. നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്ന പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഒരു ഹെല്‍പ്പറെ നിയമിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. സാമൂഹ്യദ്രോഹികള്‍ രാത്രികാലത്ത് അഴിഞ്ഞാട്ടം നടത്തുന്ന അറഫാത്ത് നഗറിലെ മൃഗാശുപത്രി കോമ്പൗത്തില്‍ പുതിയ ലൈറ്റ് സ്ഥാപിച്ചു. 

ചികിത്സാ ധനസഹായത്തിനുള്ള 73 അപേക്ഷകള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് കൈമാറി. രണ്ടാംഘട്ട സഹായ വിതരണം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തയ്യല്‍ മിഷന്‍ അബ്ദുല്‍ റഹിമാന്‍ കല്ലങ്കൈ വാര്‍ഡ് ലീഗ് നേതാക്കള്‍ക്ക് കൈമറി. സി.പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ലീഗ് പഞ്ചായത്ത് ട്രഷറര്‍ എസ്.പി സലാഹുദ്ദീന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, പി.ബി അബ്ദുല്‍, 

പി.ബി. അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് പള്ളത്തില്‍, ഡി.പി ഷാഫി, സിദ്ദീഖ് ആരിക്കാടി, ഇര്‍ഫാന്‍ കുന്നില്‍, റഫീഖ്, മുബശ്ശിര്‍, ഫസല്‍, കെ.ബി അഷ്‌റഫ്, മുഹമ്മദ് മൂല, നസീര്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad