Type Here to Get Search Results !

Bottom Ad

പുസ്തക വായനയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിയണം; ജാഫര്‍ തങ്ങള്‍

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): പുതുതലമുറയെ പുസ്തക വായനയിലേക്ക് ആകര്‍ഷിക്കാന്‍ വായനശാലകള്‍ക്ക് കഴിയണമെന്ന് കുമ്പോല്‍ ജാഫര്‍ സാദിഖ് തങ്ങള്‍ പറഞ്ഞു. പുതു തലമുറയിലെ ബഹു ഭുരിഭാഗവും സോഷ്യല്‍ മീഡിയകളില്‍ സമയം കൊല്ലുകയാണ്. നല്ല പുസ്തകങ്ങള്‍ വായിച്ച് നന്മ ചെയ്യാന്‍ സാധിക്കണം.

അന്തരിച്ച മുന്‍ എം.പി. ഹമീദലി ഷംനാട് വായിക്കാന്‍ മാത്രം ട്രൈയിനില്‍ യാത്ര ചെയ്തിരുന്നു എന്നത് വായനയുടെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ജാഫര്‍ തങ്ങള്‍ പറഞ്ഞു.

സി.എച്ചിന്റെ ചരിത്രം പഠിക്കാനും ഉള്‍ക്കൊള്ളാനും എല്ലാവരും മുന്നോട്ട് വരണം. കുന്നില്‍ സി.എച്ച് സ്മാരക വായനശാല പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മുഖ്യ രക്ഷാധികാരി ബി.എം.ബാവ ഹാജി ഉപഹാരം നല്‍കി. മാഹിന്‍ കുന്നില്‍, കെ.ബി.അഷ്‌റഫ്, അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍, ബി.ഐ സിദ്ധീഖ്, സമീര്‍, അംസു മേനത്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad