Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പുത്തൂര്‍ പുഴയില്‍ തള്ളിയ അറവു മാലിന്യങ്ങള്‍ വാരിയെടുപ്പിച്ച് സംസ്‌കരിച്ചു

മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): മൊഗ്രാല്‍പുത്തൂര്‍ പുഴയിലും ദേശീയപാതയോരത്തും തള്ളിയ അറവുമാലിന്യങ്ങള്‍ ഇറച്ചി കച്ചവടക്കാരെ കൊണ്ട് വാരിയെടുപ്പിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സംസ്‌കരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പുഴയിലാണ് കൂടുതലായി അറവുമാലിന്യങ്ങള്‍ തളളുന്നത്. ഇത് പരിസരത്തെ കുടിവെളള സ്രോതസ്സുകളില്‍ കലര്‍ന്ന് മാരകരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ വേണ്ടിയാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. ജയറാം, പി. സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. 

പുഴയില്‍ മാലിന്യങ്ങള്‍ തളളുന്നവരെ പിടികൂടാന്‍ മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാറില്‍ നാട്ടുകാര്‍ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പുഴയിലും, പൊതുനിരത്തിലും മാലിന്യങ്ങള്‍ തളളുന്നവര്‍ക്കെതിരെ പിഴചുമത്തല്‍ അടക്കമുളള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad