Type Here to Get Search Results !

Bottom Ad

ചന്തേരയില്‍ മുഹമ്മദ് റാഫിക്ക് ഉജ്വല സ്വീകരണം

ചെറുവത്തൂര്‍ (www.evisionnews.in): ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് റാഫിക്കു ചന്തേര നുബാക്ക് എഫ്‌സിയുടെ നേതൃത്വത്തില്‍ ചന്തേര പൗരാവലി കാലിക്കടവില്‍ സ്വീകരണം നല്‍കി. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. 

ചടങ്ങില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. ദാമോദരന്‍, വി.പി രാജീവന്‍, നിഷാം പട്ടേല്‍, വിവിധ സംഘടനാ പ്രതിനിധികളായ ടി.വി ഗോവിന്ദന്‍, കെ. കുഞ്ഞികൃഷ്ണന്‍, വി.എം കുമാരന്‍, സി.എ കരീം, എം.ടി.പി സുലൈമാന്‍, കെ. ഭാസ്‌കരന്‍, എം.എ മജീദ് ഹാജി, എം.കെ സുബൈര്‍ പ്രസംഗിച്ചു. ചന്തേരയില്‍ നിന്ന് ഘോഷയാത്രയായി ആനയിച്ചാണ് റാഫിയെ കാലിക്കടവിലെ സ്വീകരണ വേദിയില്‍ എത്തിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad