Type Here to Get Search Results !

Bottom Ad

കെ.എം.സി.സി തുണയായി: സൗദി ജയിലിലായിരുന്ന സഫറുദ്ദീന്‍ മോചനം

ജിദ്ദ (www.evisionnews.in): വാഹനാപകടത്തെ തുടര്‍ന്ന് ജിദ്ദയില്‍ ആറു മാസത്തോളമായി ജയിലിലായിരുന്ന കാസര്‍കോട് പൊയിനാച്ചി സ്വദേശി മുഹമ്മദ് സഫറുദ്ദീന്‍ ജയില്‍ മോചിതനായി. നഷ്ടപരിഹാരത്തുക നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സഫറുദ്ദീന്‍ ജയിലിലായത്. മകന്റെ മോചനത്തിനുളള തുക കണ്ടെത്താന്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച മൂന്നു സെന്റ് സ്ഥലവും വീടും വില്‍ക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് സംഭവം കെ.എം.സി.സി നേതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹസന്‍ ബത്തേരി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹുസൈന്‍ കുറിച്ചിപ്പള്ളം, ജിദ്ദ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം എന്നിവര്‍ ജയിലില്‍ പോയി കാണുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. 


ജനുവരി 29നാണ് സഫറുദ്ദീന്‍ ഡ്രൈവര്‍ ജോലിക്കുളള വിസയില്‍ സൗദിയിലെത്തിയത്. ആദ്യ മാസത്തെ ശമ്പളം കിട്ടിയെന്ന് ഫോണില്‍ അറിയിച്ചെങ്കിലും പിന്നീട് വിവരങ്ങളൊന്നുമുണ്ടായില്ല. രണ്ടു മാസം കഴിഞ്ഞാണ് സഫറുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടിരുന്നുവെന്നും ഇതേ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ടതായുമുളള വിവരം നാട്ടിലെത്തുന്നത്. സഫറുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ചുവെന്നായിരുന്നുവെന്നാണ് വിവരം. സഫറുദ്ദീന്റെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ അധികൃതര്‍ക്ക് നിവേദനവും പരാതിയും നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. രണ്ടു മാസം മുമ്പ് കാസറഗോഡ് എം.പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു വിധത്തിലുള്ള തുടര്‍നടപടിയുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് കെ.എം.സി.സി നേതാക്കള്‍ ഇടപെട്ടത് മോചനതുക കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റിയും ജിദ്ദ ഉദുമ മണ്ഡലം കമ്മിറ്റിയിയും സ്വരൂപിച്ചു നല്‍കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad