ചെറുവത്തൂര്‍ (www.evisionnews.in): ചീമേനിയില്‍ ബി.ജെ.പി പദയാത്രക്ക് നേരെയുണ്ടായ സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെറുവത്തൂരില്‍ ഭാഗികം. ഇരുചക്രവാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ മുതല്‍തന്നെ ഓടുന്നുണ്ട്. ടൗണിലെ ചില കടകളും തുറന്നു പ്രവര്‍ത്തിക്കുന്നു. ഓട്ടോ റിക്ഷകളും സാധാരണ നിലയില്‍ നിരത്തിലിറങ്ങി. എന്നാല്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചെറുവത്തൂരിലും പരിസരങ്ങളിലും ശക്തമായ പോലീസ് കാവലുള്ളതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം അക്രമം ഭയന്ന് ജനങ്ങള്‍ പുറത്തിറങ്ങാത്തതിനാല്‍ ടൗണും പരിസരവും നിശ്ചലമായിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് ചെറുവത്തൂരില്‍ വലിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഗ്രനേഡും കണ്ണീര്‍ വാധകവും സ്ട്രൈക്കിംഗ് ഫോഴ്സും അടക്കം പോലീസ് സജ്ജമാക്കിയിരുന്നു.

Post a Comment
0 Comments