കാഞ്ഞങ്ങാട്:(www.evisionnews.in) തെയ്യം കാണാന്‍ കാഞ്ഞങ്ങാട്ടെത്തിയ അഞ്ചംഗ മാധ്യമ വിദ്യാര്‍ത്ഥി സംഘത്തെ ഒരു സംഘം ആളുകള്‍ ആക്രമിച്ചതായി പരാതി. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥി സംഘത്തെ ആക്രമിച്ചത്. കഴിഞ്ഞ വൈകിട്ടാണ് സംഭവം.
ചുവന്ന മുണ്ട് ധരിച്ചാണ് ആണ്‍കുട്ടികളെത്തിയത്. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി, പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാ ര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ്,കാസര്‍കോട് സ്വദേശി നവജിത് എന്നിവരെയാണ് വൈകീട്ട് എട്ടു മണിയോടു കൂടി മുപ്പതംഗ സംഘം ആക്രമിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന സംഭവം പുറത്ത് മാധ്യമങ്ങളെയോ പോലീസിനെയോ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം തടവിലാക്കി. ഇത്രയും സമയം വിഷയം പുറത്തു പറയാന്‍ കഴിയാതിരുന്നതും ഈ കാരണത്താലാണ്. ജെഫ്രിന്‍ ജെറാള്‍ഡിന് വാരിയെല്ലിനും കൈക്കും ചതവുണ്ട്, കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്. നവജിതിന്റെ അമ്മയ്ക്ക് മരുന്ന് കൊടുക്കാന്‍ പോകുമ്പോള്‍ മുപ്പതോളം വരുന്ന സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജെഫ്രിന്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ ജെഫ്രിന്‍ വെളിപ്പെടുത്തിയത്. ചുവന്ന മുണ്ട് ഉടുത്തുവന്ന ജെഫ്രിനോട് ഇവര്‍ മുണ്ട് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇല്ലെന്നറിയിച്ച തന്നെ ഇവര്‍ മര്‍ദ്ദിച്ചെന്നുമാണ് ജെഫ്രി പറയുന്നത്. മര്‍ദ്ദിക്കുന്നത് തടയാന്‍ പോയ സുഹൃത്തുക്കളെ തല്ലുകയും നവജിത്തിന്റെ അമ്മയെ തള്ളിയിടുകയും ചെയ്തുവെന്നും മര്‍ദ്ദനത്തിന് ഇരയായ ജെഫ്രിന്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
keywords-kanjangad-violence against the student group
keywords-kanjangad-violence against the student group

Post a Comment
0 Comments