Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന് സ്ഥലം മാറ്റം


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന് സ്ഥലം മാറ്റം. പകരം തൃശൂര്‍ സ്വദേശി സൈമണിനെയാണ് കാസര്‍കോട് ജില്ലാ പോലീസ് ചീഫായി നിയമിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് സ്ഥലം മാറ്റിയ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ ഇടതുഭരണം അധികാരത്തില്‍ വന്ന ശേഷം ആറുമാസം മുമ്പാണ് വീണ്ടും കാസര്‍കോട് ജില്ലാ പോലീസ് ചീഫായി നിയമിച്ചത്.

സംസ്ഥാനത്തെ 15 ക്രമസമാധാന ചുമതലയുള്ള പോലീസ് ചീഫുമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കാസര്‍കോട്ട് നിന്നും സ്ഥലം മാറ്റിയെങ്കിലും പകരം എവിടെയാണ് തോംസണ്‍ ജോസിന് പോസ്റ്റിംഗ് എന്ന് വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര വകുപ്പ് ഇക്കാര്യം ഉടൻ തന്നെ അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 





keywords-kasaragod-police chief-thomsan jose-Transferred.

Post a Comment

0 Comments

Top Post Ad

Below Post Ad