കാസര്‍കോട്:(www.evisionnews.in) ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 2014ല്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ഭാരത് മിഷന്‍ പദ്ധതി പ്രകാരം ജലനിധി നടപ്പിലാക്കിയ ഗാര്‍ഹിക ശൗചാലയ നിര്‍മാണത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഗൂഡാലോചന നടത്തി അനര്‍ഹര്‍ക്ക് പദ്ധതി തുക വീതിച്ചുനല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. 388 ഗുണഭോക്താക്കള്‍ക്ക് 15,400 രൂപ വിതം നല്‍കേണ്ട പദ്ധതിയില്‍ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ക്കൊപ്പം ജലനിധി ഉദ്യോഗസ്ഥരായ നാല് മുതല്‍ ഏഴ് വരെയുള്ള പ്രതികൾ അനര്‍ഹര്‍ക്ക് പദ്ധതി തുക വീതിച്ചുനല്‍കിയെന്നാണ് വിജിലൻസ് കേസ്.
keywords-easteleri-panchayath-vigilance case- toilet irregularities construction
keywords-easteleri-panchayath-vigilance case- toilet irregularities construction

Post a Comment
0 Comments