Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് ഒരുമ സ്‌നേഹ കൂട്ടായ്മ നാളെ


ദുബൈ (www.evisionnews.in): ദുബൈ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുമ സ്‌നേഹ കൂട്ടായ്മ നാളെ ഒരു മണിക്ക് ദുബൈ അല്‍-ബറഹയിലെ കെ.എം.സി.സി ഹാളില്‍ നടക്കും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലുള്ള പ്രവര്‍ത്തകര്‍ സംഗമിക്കുന്ന പരിപാടിയില്‍ പുതിയ യു.എ.ഇ കോര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വരും. മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ടായ ശേഷം ആദ്യമായി യു.എ.ഇലെത്തിയ എം.എ അബൂബക്കറിനു സ്വീകരണം നല്‍കും. പരിപാടി ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും. 

കാരുണ്യ ആതുര സേവന രംഗത്തേക്ക് പുതിയ ചുവടുവെപ്പുമായി സംഘടിപ്പിക്കുന്ന ഒരമയുടെ വിജയത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് ദുബൈ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ചെറൂണി, ജനറല്‍ സെക്രട്ടറി വൈ. ഹനീഫ കുമ്പഡാജെ, ട്രഷറര്‍ അബ്ദുല്ല അലാബി ബെളിഞ്ചം അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad