Type Here to Get Search Results !

Bottom Ad

എ.ടി.എം ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് തിരിച്ചെത്തി

തിരുവനന്തപുരം (www.evisionnews.in): നോട്ട് റദ്ദാക്കലിന്റെ പശ്ചാത്തലത്തില്‍ എ.ടി.എം ഇടപാടുകള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യങ്ങള്‍ ബാങ്കുകള്‍ അവസാനിപ്പിച്ചു. എന്നാല്‍ ആര്‍.ബി.ഐ തീരുമാനം വരാത്തതിനാല്‍ ഫീസ് ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ബാങ്കുകള്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിന്മേല്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) കുറച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ)യുടെ ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ തവണകള്‍ സൗജന്യ പരിധി കവിഞ്ഞാല്‍ ഫീസ് ഈടാക്കുന്നത് ബാങ്കുകള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവച്ചിരുന്നു. ഈ നില തുടരണോ എന്ന കാര്യത്തില്‍ ആര്‍.ബി.ഐയോ സര്‍ക്കാരോ പ്രത്യേക ഉത്തരവുകളൊന്നും പുറപ്പെടുവിക്കാത്ത സാഹചര്യത്തിലാണു വീണ്ടും ഫീസ് ഈടാക്കുന്നത്.

അഞ്ചുതവണയില്‍ കൂടുതല്‍ എ.ടി.എം ഉപയോഗിക്കുമ്പോള്‍ ശരാശരി 20 രൂപയാണ് സര്‍വീസ് ചാര്‍ജായി വിവിധ ബാങ്കുകള്‍ ഈടാക്കുന്നത്. അഞ്ച് ഇടപാടുകള്‍ വഴി പരമാവധി എടുക്കാവുന്ന തുക 22,500 രൂപ മാത്രം. അക്കൗണ്ട് ബാലന്‍സ് എ.ടി.എം വഴി അന്വേഷിക്കുന്നതും ഇടപാടുകളുടെ പട്ടികയില്‍ വരും. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad