Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐയുടെ ചുവപ്പ് മുണ്ട് പ്രചാരണത്തിന് പിന്നിൽ ബിസിനസ്സ് താത്പര്യം:യുവമോര്‍ച്ച


കാഞ്ഞങ്ങാട്:(www.evisionnews.in) ചുവപ്പ് മുണ്ടുടുത്ത് ഡിവൈഎഫ്‌ഐ നടത്തുന്ന പ്രകടനം രാഷ്ട്രീയ താല്‍പ്പര്യമല്ല മറിച്ച് ബിസിനസ്സ് താല്‍പര്യമാണെന്ന് യുവമോര്‍ച്ച ജില്ല കമറ്റി ആരോപിച്ചു. മാന്യമായി ഏതു നിറം വസ്ത്രവും ധരിക്കാനുള്ള വ്യക്തി സ്വാതന്ത്യം ഭാരതത്തിലുണ്ട്. സംസ്ഥാനഭരണത്തിലുള്ള ജ്യാള്യത മറച്ചുവെക്കാനും ഡിവൈഎഫ്‌ഐ നടത്തിയ പല സമരങ്ങളിലെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലും അവര്‍ അനാവശ്യ സമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.ചില സ്വകാര്യ ബിസ്സിനസ്സ് മുതലാളിമാരില്‍ നിന്നും പണം വാങ്ങി അവരെ സാഹായിക്കുവാനായി ഡിവൈഎഫ്‌ഐ നടത്തുന്ന സ്‌പോണ്‍സേഡ് സമരമാണ് ഇത്. യാതൊരു ജനകീയ പിന്‍തുണയൊ അടിത്തറയൊ ലഭിക്കാതെ ഇടതുപക്ഷ നേതാക്കന്‍മാരുടെ കച്ചവട രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുവാനായി അവരുടെ ആഞ്ജാനുവര്‍ത്തികളായി തുള്ളുന്ന ചെറു സംഘം യുവാക്കളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് ഈ സമരം. സമൂഹം പുച്ഛിച്ച് തള്ളുന്ന ഇത്തരം ആഭാസ സമരങ്ങളിലൂടെ സമൂഹത്തിനു മുന്നില്‍ സ്വയം ഡിവൈഎഫ്‌ഐ അപഹാസ്യരാവുകയാണെന്ന് യുവമോര്‍ച്ച ജില്ല ജന.സെക്രട്ടറിമാരായ രാജേഷ് കൈന്താറും ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു.



keywords-dyf-yuvamorcha-against red dothies

Post a Comment

0 Comments

Top Post Ad

Below Post Ad