ഉദുമ:(www.evisionnews.in) മുസ്ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റിക്ക് പുതിയ സാരഥികൾ.ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ നടന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം സി ഖമറുദ്ധീൻ കൗൺസിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി കല്ലട്ര മാഹിൻ ഹാജിയേയും ജനറൽ സെക്രട്ടറിയായി എ ബി ശാഫിയെയും ട്രഷററായി ഹമീദ് മാങ്ങാടിനെയും തിരഞ്ഞെടുത്തു.കെ എ അബ്ദുല്ല ഹാജി,ഹുസ്സൈനാർ തെക്കിൽ,തൊട്ടി സാലി ഹാജി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സി എൽ റഷീദ് ഹാജി,എം എസ് ശുകൂർ,കെ പി സിറാജുദ്ധീൻ എന്നിവ വരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കല്ലട്ര മാഹിൻ ഹാജി,കെ ഇ എ ബഷീർ,ഹനീഫ ഹാജി പൈവളികെ, എം എസ് മുഹമ്മദ് കുഞ്ഞി,കല്ലട്ര അബ്ദുൽ ഖാദർ, മൊയ്‌ദീൻ കൊല്ലമ്പാടി,ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്,അബ്ദുല്ലക്കുഞ്ഞി കീഴൂർ,ഹനീഫ ഹാജി പള്ളിക്കര ,സിദ്ധീഖ് പള്ളിപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.
keywords-uduma-muslim legue-new leadership

Post a Comment
0 Comments