കാസർകോട്:(www.evisionnews.in) ജില്ലയിലെ റവന്യൂ റിക്കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യുതിന്റെ ഭാഗമായി നിലവില്‍ നടന്നു വരുന്ന ക്യാമ്പുകള്‍ അവസാനിച്ച വില്ലേജുകളില്‍ ഇതുവരെയായി വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് ഈ മാസം 16 മുതല്‍ 24 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ അതാത് വില്ലേജ് ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. ജില്ലയില്‍ ബാക്കിയുളള വില്ലേജുകളിലെ വിവരശേഖരണം ഈ മാസം 16 മുതല്‍ ആരംഭിക്കും.
keywords-revenue-digitalisation-camp-extended
keywords-revenue-digitalisation-camp-extended
Post a Comment
0 Comments