കാസർകോട്:(www.evisionnews.in)മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല റോഡ് സുരക്ഷാ വാരാഘോഷത്തിന് തുടക്കമായി. ഈ മാസം 15 വരെ നീണ്ടുനില്‍ക്കുന്ന വാരാഘോഷം കാസര്‍കോട് മുനിസിപ്പല്‍ കോഫറന്‍സ് ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു മുഖ്യാതിഥിയിരുന്നു ആയിരുന്നു. ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍ ഇത്തവണത്തെ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ മുദ്രാവാക്യമായ "നിങ്ങളുടെ സുരക്ഷ കുടുംബത്തിന്റെ രക്ഷ, റോഡുകളില്‍ ജാഗ്രത പാലിക്കുക" എന്ന വിഷയം അവതരിപ്പിച്ചു. ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്, വാര്‍ഡ് കൗൺസിലര്‍ ജയപ്രകാശ്, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് വിനയ്,എന്നിവര്‍ സംസാരിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ പ്രസാദ് ക്ലാസ്സെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ സ്വാഗതം പറഞ്ഞു.
keywords-kasaragod-road safety program-motor transport department
keywords-kasaragod-road safety program-motor transport department

Post a Comment
0 Comments