കാസർകോട്:(www.evisionnews.in)ജില്ലയിലെ ബി.ജെ. പി സ്വധീന കേന്ദ്രങ്ങളില്‍ സി.പി.ഐ എമ്മിനേതിരെ അ ക്രമവും അസഹിഷ്ണുതയും പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുക യും,നേതക്കാള്‍ക്കെതിരെ പ്രകോപന ത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ശേഷം സി.പി. ഐ(എം) അക്രമമെന്ന് പ്രചരിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഈ കഴിഞ്ഞ ജനുവരി 4ന് പറക്കളായിയില്‍ ചുവന്ന മുണ്ടുടുത്തതിന്റെ പേരില്‍ സിനിമ-നാടക പ്രവര്‍ത്തകരെ ബി.ജെ.പി സംഘം ആക്രമിച്ചു.ജനുവരി 8ന് കോട്ടപ്പാറ എന്‍.എം.ഐ.ടി എഞ്ചിനീയറിങ്ങ് കോളേജില്‍ പരീക്ഷയെഴുതാനെത്തിയ കണ്ണൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെ ഹെല്‍മറ്റില്‍ ചെഗുവേരയുടെ ചിത്രം പതിച്ചത് കാരണം പറഞ്ഞ് ആക്രമിച്ചു.തുടര്‍ച്ചായായി ഇത്തരം ആക്രമണങ്ങള്‍ നടത്തി ജില്ലയിലെ സമാധാനന്തരിക്ഷം തകര്‍ക്കാന്‍ ബി.ജെ.പി നടത്തിവരുന്ന ശ്രമങ്ങളില്‍ സെക്ര'റിയേറ്റ് ശക്തിയായി പ്രതിഷേധിച്ചു.ഇത്തരം പ്രശ്‌നങ്ങളില്‍ സി.പി.ഐ(എം) സ്വീകരിക്കുന്ന ആത്മസംയമനം ആക്രമം തുടരാനുള്ള അവസരമായി കരുതി മുന്നോട്ട് പോയാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കുമെ ന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
keywords-kasaragod-cpm-against bjp-statement

Post a Comment
0 Comments