Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് 10 ന് ആറ് കേന്ദ്രങ്ങളിൽ ക്യൂ വലയം സംഘടിപ്പിക്കും


മേല്‍പറമ്പ് (www.evisionnews.in): ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് 10 ന് ചൊവ്വാഴ്‌ച്ച ആറ് കേന്ദ്രങ്ങളിൽ ക്യൂ വലയം സംഘടിപ്പിക്കും.
50 ദിവസം കൊണ്ട് നോട്ട് ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന പ്രധാനമന്ത്രി വാക്ക് വെറും ജലരേഖയായി മാറിയ സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിന് വേണ്ടിയാണ് ക്യൂ വലയം സംഘടിപ്പിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. ചട്ടഞ്ചാലിൽ മുസ്ലിം ജില്ല വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, പുല്ലൂർ പെരിയയിൽ ജില്ല സെക്രട്ടറി കെ ഇ എ ബക്കർ , ബോവിക്കാനം യൂത്ത് ജില്ല പ്രസിഡണ്ട് അഷ്റഫ് ഇട നീർ, ഉദുമയിൽ ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ, പള്ളിക്കരയിൽ മണ്ടലം മുസ്ലിം ലീഗ് ചെയർമാൻ കല്ലട്ര അബ്ദുൽ കാദർ, പള്ളങ്കോട് ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ പള്ളങ്കോട് എന്നിവർ ഉൽഘാടനം ചെയ്യും.

വിവിധ കേന്ദ്രങ്ങളിൽ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സാഹിത്യവേദി സെക്രട്ടറി പുഷ്പാകരൻ ബണ്ടിച്ചാൽ, ഹാഷിം അരിയിൽ, അബ്ബാസ് കൊളച്ചപ്പ് എന്നിവർ സംബന്ധിക്കും.


keywords:kasaragod-melparamb-uduma-myl-on-10th

Post a Comment

0 Comments

Top Post Ad

Below Post Ad